മുതലകള്‍ ഇരപിടിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമത്തിലൂടെ ഏറെ ശ്രദ്ധ നേടാറുണ്ട്. ചെറുതു മുതല്‍ വലുപ്പം ഉള്ള ജീവികളെ വരെ ഇവ ആക്രമിച്ച്‌ കീഴടക്കി ഭക്ഷിക്കാറുണ്ട്. എന്നാല്‍ മുതലകള്‍ മുതലകളെ തന്നെ ഭക്ഷണമാക്കുന്നത് കാണുന്നത് ആദ്യമായിരിക്കും. നൈല്‍ മുതലകളാണ് ഈ കാര്യത്തില്‍ മുന്‍പന്തിയില്‍. അത്തരമൊരു ദൃശ്യമാണ് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് പുറത്തുവരുന്നത്.

മാര്‍ക്ക് ജേക്കബ്‌സ്, സ്റ്റീഫന്‍ കാംഗിസെര്‍ എന്നീ പാര്‍ക്ക് സന്ദര്‍ശകരാണ് ഈ ദൃശ്യം നേരില്‍ കണ്ടതും ക്യാമറയില്‍ പകര്‍ത്തിയതും. സണ്‍സെറ്റ് ഡാമിനു സമീപം വെള്ളം കുടിക്കുന്ന ഇമ്ബാലകളെയും വലിയയിനം കൊക്കുകളെയും കണ്ടാണ് സഞ്ചാരികളുടെ സഫാരി വാഹനം അവിടെ നിര്‍ത്തിയത്. അപ്പോഴാണ് ജലായശത്തില്‍ നിന്ന് വലിയൊരു നൈല്‍ മുതല കരയിലേക്ക് കയറിവന്നത്. കരയില്‍ വിശ്രമിക്കുകയായിരുന്ന മുതലക്കുഞ്ഞിനെ ലക്ഷ്യമാക്കിയായിരുന്നു വലിയ മുതലയുടെ വരവ്. മുതലക്കുഞ്ഞിനരികിലേക്കെത്തിയതും അതിന്റെ വാലില്‍ പിടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാലില്‍ കടിച്ചു വലിച്ചതോടെ മുതലക്കുഞ്ഞ് കുതറി വെള്ളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വാലിലെ പിടുത്തം വിട്ട് മുതല കുഞ്ഞുമുതലയുടെ ശരീരത്തില്‍ പിടിമുറുക്കി. ഇതോടെ മുതലക്കുഞ്ഞിന്റെ രക്ഷപ്പെടാനുള്ള അവസാന ശ്രമവും വിഫലമായി. സഞ്ചാരികള്‍ നോക്കി നില്‍ക്കെ കൂര്‍ത്ത പല്ലുകള്‍ കൊണ്ട് ഞെരിച്ച്‌ ഇരയെ ഭക്ഷിക്കാന്‍ തുടങ്ങി. പൂര്‍ണമായും മുതലകുഞ്ഞിനെ അകത്താക്കിയ ശേഷമാണ് മുതല വെള്ളത്തിലേക്ക് തിരിച്ച്‌ മടങ്ങിയത്.

ലോകത്തിലെ ഏറ്റവും വലിയ മുതലകളാണ് നൈല്‍ മുതലകള്‍. 20 അടിയോളം നീളവും 700 കിലോയോളം ഭാരവും ഈ വര്‍ഗത്തില്‍പ്പെട്ട പൂര്‍ണ വളര്‍ച്ചയെത്തിയ ആണ്‍ മുതലകള്‍ക്കുണ്ടാകും. മത്സ്യങ്ങളും പക്ഷികളും വലിയ മൃഗങ്ങളും ഉള്‍പ്പെടെ മുന്നിലെത്തുന്ന എന്തും ഭക്ഷണമാക്കുന്ന ജീവികളാണിവ. സ്വന്തം വര്‍ഗത്തില്‍പ്പെട്ട മുതലകളെയും ഇവ ഇത്തരത്തില്‍ ആഹാരമാക്കും. കാണികളെ സംബന്ധിച്ച്‌ ഇതൊരു അപൂര്‍വ്വ കാഴച തന്നെയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക