ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുതല റോഡിലിറങ്ങിയതായി പ്രചാരണം. നേര്‍ക്കുൻട്രം വി.ഐ.ടിക്കു സമീപമാണ് മുതലയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാഹനങ്ങള്‍ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാറില്‍നിന്ന് ആരോ പകര്‍ത്തിയ ദൃശ്യമാണിത്. ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നതും കാണാം. അതേസമയം, ഭയപ്പെടേണ്ടെന്നും ഇപ്പോഴത്തെ സംഭവമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ, ജനജീവിതം താറുമാറായി. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നെടുങ്കുൻട്രം നദി കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്