ദിവസവും കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ഇവയില്‍ ഭൂരിഭാഗവും ബോധപൂര്‍വ്വം തയ്യാറാക്കുന്ന വീഡിയോകളാണ്. എന്നാല്‍ മറ്റ് ചിലത് യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആയിരിക്കും. ഇത്തരം വീഡിയോകള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്.

ഒരു മനുഷ്യന്‍ വായിലേക്ക്പാമ്ബിനെ ഇടുന്ന വീഡിയോയാണ് ഇത്. സംഭവം എവിടെ- എപ്പോള്‍ നടന്നതാണ് എന്നത് വ്യക്തമല്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഈ ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വിഷപ്പാമ്ബാണ് ഇതെന്നാണ് കാഴ്ചയില്‍ നിന്ന് മനസിലാകുന്നത്. വീഡിയോ കണ്ടവരും അത് വിഷപ്പാമ്ബാണെന്നാണ് അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തായാലും പാമ്ബിനെ യാതൊരു പേടിയും കൂടാതെ വായിലേക്ക് പല തലണയിടുകയാണ് ഈ മനുഷ്യന്‍. അതും കൃത്യമായി പാമ്ബിന്റെ തല തന്നെ ഇദ്ദേഹം വായിലേക്ക് വയ്ക്കുന്നുണ്ട്.എന്നാല്‍ അത്ഭുതം, പാമ്ബ് തിരിച്ച്‌ ആക്രമിക്കാനേ ശ്രമിക്കുന്നില്ല. ഇതോടെ ഇദ്ദേഹം മദ്യപിച്ച്‌ ലക്കുകെട്ടാണ് നില്‍ക്കുന്നതെന്നും, ശ്വാസത്തില്‍ മദ്യത്തിന്റെ രൂക്ഷഗന്ധവും ലഹരിയും നില്‍ക്കുന്നതിനാല്‍ പാമ്ബിന് ആക്രമിക്കാന്‍ സാധിക്കാത്തതാണെന്നുമാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

വായ്‌നാറ്റം സഹിക്കവയ്യാതെ പാമ്ബ് അനക്കമില്ലാതെ കിടന്നതാണെന്നും, പാമ്ബ് പോലും ‘ഫിറ്റ്’ ആയെന്നുമെല്ലാം രസകരമായ ധാരാളം കമന്റുകള്‍ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. എന്തായാലും വ്യത്യസ്തമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിനാളുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക