മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളതാണ് ഇവിടം. രാവിലെ 5.30ന് ആളുകളെ കയറ്റുന്നതിന് മുമ്ബ് പരിശോധന നടത്തിയ ശുചീകരണത്തൊഴിലാളിയാണ് മുതലക്കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദഗ്ധരുടെ സഹായത്തോടെ മുതലക്കുഞ്ഞിനെ സ്വിമ്മിങ് പൂളില്‍ നിന്ന് മാറ്റി. രണ്ടടിയോളം മാത്രം വലിപ്പമുള്ള മുതലക്കുഞ്ഞ് എങ്ങനെ സ്വിമ്മിങ് പൂളില്‍ എത്തിയെന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക