യുകെയിലെ ഇന്ത്യന്‍ വംശജര്‍ മികച്ച വിദ്യാഭ്യാസ നിലവാരം ഉള്ളവരാണെന്നും ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണത്തില്‍ എല്ലാ വംശീയ വിഭാഗങ്ങള്‍ക്കിടയിലും മുന്‍പന്തിയിലാണെന്നും സെന്‍സസ് റിപ്പോര്‍ട്ട്. യുണൈറ്റഡ് കിങ്ഡത്തില്‍ ഗണ്യമായ എണ്ണം ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ വംശജര്‍ക്കാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വീട് സ്വന്തമായുള്ളതെന്നും 2021 ലെ യുകെ സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് വംശജര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന അനുപാതത്തിലുള്ള പ്രൊഫഷണലുകളും ഉണ്ടെന്ന് സെന്‍സസ് വെളിപ്പെടുത്തുന്നു. യുകെയിലെ 56 ശതമാനം ചൈനീസ് ജനസംഖ്യയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. 52 ശതമാനം ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. 71 ശതമാനം ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുള്ളപ്പോള്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം ഇത് 68 ശതമാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പാര്‍പ്പിടം എന്നിവയില്‍ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ അസമത്വങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഡോക്ടര്‍, അധ്യാപകന്‍, അഭിഭാഷകന്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34 ശതമാനവും ഇന്ത്യന്‍, ചൈനീസ് വംശജരാണ്. 33 ശതമാനം വെള്ളക്കാരായ ഐറിഷുകാരും 30 ശതമാനം അറബികളും 20 ശതമാനം പാകിസ്ഥാനികളും 17 ശതമാനം ബംഗ്ലാദേശികളും 19 ശതമാനം വെള്ളക്കാരായ ബ്രിട്ടീഷുകാരും തൊട്ടുപിന്നിലുണ്ട്.

ഇതിനുപുറമെ, 10 ശതമാനം ഇന്ത്യക്കാരുമായി താരതമ്യം ചെയ്യുമ്ബോള്‍ 11 ശതമാനം വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ സ്വന്തം ബിസിനസ് നടത്തുന്നു. പുരുഷന്മാരെ അപേക്ഷിച്ച്‌ വീടിനെയോ കുടുംബത്തെയോ പരിപാലിക്കുന്നത് സ്ത്രീകളാണെന്നും സെന്‍സസ് പറയുന്നു. സെന്‍സസ് സമയത്ത് ആരോഗ്യം ‘വളരെ നല്ലത്’ മുതല്‍ ‘വളരെ മോശം’ എന്ന തോതില്‍ അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ ജനസംഖ്യയുടെ 48 ശതമാനം ആളുകള്‍ ‘വളരെ നല്ല’ ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ 1.2 ശതമാനം പേര്‍ ‘വളരെ മോശം’ എന്ന് അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക