പാ​​ലാ: പാലായില്‍ ഇതരസം​​സ്ഥാ​​ന യു​​വ​​തി​​കള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരാള്‍ മരിച്ചു. ളാ​​ലം​​തോ​​ട്ടി​​ല്‍ കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ആണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. മ​​ധ്യ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​നി നെ​​ഹയാണു മരിച്ചത്. പാ​​ലാ​​യി​​ല്‍ സ്ലോ​​ലെ​​സ് ബ്യൂ​​ട്ടി​​ പാര്‍​ല​​റി​​ലെ ജീ​​വ​​ന​​ക്കാ​​രിയാണ് മരിച്ച നേഹ. ളാ​​ലം തോ​​ട്ടി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം

ബി​​ന്ധ്യ, ര​​ണ്‍​ബീ​​ര്‍, സു​​ജു​​ലാ​​ല്‍, ച​​ന്ദ്ര് എന്നിവരാണ് നെഹയോടൊപ്പം കുളിക്കാന്‍ ഇറങ്ങിയത്. ഇവര്‍ രക്ഷപ്പെട്ടു. ഇ​​വി​​ടെ കു​​ളി​​ക്കു​​ന്ന​​ത് സ​​മീ​​പ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു​​ള്ളതിനാല്‍ വി​​ല​​ക്കി​​യി​​രു​​ന്നു. എന്നാല്‍ തങ്ങള്‍ക്ക് നീന്തല്‍ അറിയാമെന്ന് ഇവര്‍ പറഞ്ഞു. നെ​​ഹ​​യും (31), ബി​​ന്ധ്യ​​യും (28) ആണ് ഒഴിക്കില്‍പ്പെട്ടത്. തോ​​ട്ടി​​ലെ ചെ​​ടി​​യി​​ല്‍ ബി​​ന്ധ്യ പി​​ടി​​ച്ചു​​കി​​ട​​ന്നെ​​ങ്കി​​ലും 150 മീ​​റ്റ​​റോ​​ളം താ​​ഴോ​​ട്ട് നെ​​ഹ ഒ​​ഴു​​കി​​പ്പോ​​യി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം നടക്കുമ്ബോള്‍ ജി​​ല്ലാ സ്‌​​പോ​​ര്‍​ട്സ് ഹോ​​സ്റ്റ​​ലി​​ലേ​​ക്കു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ്ര​​വേ​​ശ​​നം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. നിലവിളികേട്ട് ജി​​ല്ലാ സ്‌​​പോ​​ര്‍​ട്‌​​സ് ഓ​​ഫീ​​സ​​ര്‍ എ​​സ്. മ​​നോ​​ജ്, സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ നീ​​ന്ത​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ വേ​​ണു​​ഗോ​​പാ​​ല​​ന്‍​​നാ​​യ​​ര്‍, അ​​ത്‌​​ല​​റ്റി​​ക് പ​​രി​​ശീ​​ല​​ക​​ന്‍ ബൈ​​ജു ജോ​​സ​​ഫ് എന്നിവര്‍ ഓടിയെത്തി. ഇവരില്‍ വേ​​ണു​​ഗോ​​പാ​​ലും ബൈ​​ജു ജോ​​സ​​ഫും തോട്ടിലേക്ക് ചാടി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ഉ​​ദ്യോ​​ഗ​​സ്ഥ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെ​​ഹയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക