നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്ബാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മാസത്തിന് മുമ്ബാണ് പെണ്‍കുട്ടി കാമുകനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്ഥില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.

കമിതാക്കളുടെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി ഇടുക്കിയിലെത്തിയ മഹാരാഷ്ട്ര പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടി.

പാമ്ബാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് ജോലി തേടി കമിതാക്കള്‍ എത്തുകയായിരുന്നു. നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്ബാടുംപാറ എസ്റ്റേറ്റ് കേന്ദ്രികരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

പൊലീസ് എത്തിയ വിവരം അറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പെണ്‍കുട്ടിയെ, കോമ്ബയാര്‍ ഭാഗത്തെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിന് സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ പൊലീസ് പിടികൂടുന്നത് കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക