ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രീ പോള്‍ സര്‍വ്വെ. ലോക് പോള്‍ നടത്തിയ സര്‍വ്വെ ഫലമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു.

മെയ് മാസത്തിലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത.കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കെ പുറത്തുവന്ന സര്‍വ്വെ ഫലം കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. 113 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വ്വെ ഫലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. 116 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വ്വെ ഫലം. ബിജെപിക്ക് 77 മുതല്‍ 83 സീറ്റ് വരെ ലഭിച്ചേക്കും. ജെഡിഎസിന് 21 മുതല്‍ 27 വരെ സീറ്റുകളും. മറ്റു കക്ഷികള്‍ക്ക് 4 സീറ്റ് വരെ കിട്ടിയേക്കും. ഈ ഫലം ശരിയാകുകയാണെങ്കില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണം പിടിക്കും.

224 മണ്ഡലങ്ങളില്‍ നിന്നും 200 സാംപിള്‍ വീതമെടുത്താണ് സര്‍വ്വെ നടത്തിയിരിക്കുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരെ 28 വരെയാണ് സര്‍വ്വെ നടത്തിയത്. ഓരോ മണ്ഡലത്തിലെയും 30 ബൂത്തുകള്‍ കണക്കാക്കിയായിരുന്നു സര്‍വ്വെ. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് ബിജെപിക്ക് തിരിച്ചടിയാകുക എന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നു എന്നും സര്‍വ്വെയില്‍ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക