ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രം നിന്ന് കത്തുകയാണ്. ഒരാഴ്ചയായി എറണാകുളം നഗരത്തിലെയും പരിസരപ്രദേശത്തെയും ജനങ്ങൾ ശ്വസിക്കുന്നത് കൊടിയ വിഷപ്പുകയാണ്. എറണാകുളത്തെ വായുവിലെ മലിനീകരണ തോത് അപകടകരമായ നിലയിൽ ആണെന്ന ആധികാരികമായ പരിശോധന ഫലങ്ങളും പുറത്തുവന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സഞ്ജയ് സക്കറിയാസ് എന്ന യുവാവ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ് വളരെയധികം ശ്രദ്ധേയമാണ്. തൊട്ടതിനും പിടിച്ചതിനും എല്ലാം ഫൈൻ അടിക്കുന്ന സർക്കാർ നയത്തെയും, യുവാക്കൾ കേരളം വിടുന്നതിനെകുറിച്ചും, ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്ന് വരുന്ന വിഷ പുകയുടെ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ചും എല്ലാം വളരെ കുറഞ്ഞ വാക്കുകളിൽ വളരെ കാതലായി അദ്ദേഹം പറഞ്ഞു പോകുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതു നിരത്തിൽ പുകവലിക്ക് ഫൈൻ ഉള്ള നാട്ടിൽ , വാഹനത്തിന്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഓരോ 6 മാസം കൂടുമ്പോൾ പുതുക്കേണ്ട നാട്ടിൽ, ശ്വാസകോശം സ്പോഞ്ച് പോലെ ആണെന്ന് സർക്കാർ വക പരസ്യം ഇറങ്ങുന്ന നാട്ടിൽ, ഓരോ പുകവലി സീനിലും ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമയിൽ കാണിക്കാൻ നിയമം ഉള്ള നാട്ടിൽ, അച്ചാറു കമ്പനി നടത്തുന്നവന്റെ പോലും അടുപ്പിൽ നിന്നും പൊങ്ങുന്ന പുകക്ക് ഫൈൻ അടിക്കുന്ന നാട്ടിൽ, ഒരാഴ്ചയായിട്ട് ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് നിന്ന് പുകഞ്ഞു കത്തുകയാണ്. ലക്ഷക്കണക്കിന് സാധാരക്കാരന്റെ നെഞ്ചിലെ സ്പോഞ്ചിലേക്ക് വലിച്ചു കയറ്റുകയാണ് ഹൈഡ്രജൻ സയനൈഡും ഡയോക്സിനുകളും അടങ്ങുന്ന വിഷപ്പുക. കൃത്യമായ ബോധവൽക്കരണം ഇല്ലാത്തത് കൊണ്ടോ ഗെതികേട് കൊണ്ടോ എന്നറിയില്ല ബസ് സ്റ്റോപ്പുകളിലും നിരത്തുകളിലും ഒരു ഫെയിസ് മാസ്ക് ഉള്ളതിന്റെ ആത്മവിശ്വാസത്തിൽ പലരെയും കാണാം. സ്വന്തം ജനത്തിന് ജോലി വേണ്ട, ആഹാരം വേണ്ട, ശുദ്ധ ജലം വേണ്ട, കുറച്ചു ശുദ്ധ വായു പോലും കൊടുക്കാൻ ഗതി ഇല്ലാത്ത സർക്കാർ ഇവിടുത്തെ യുവതയോട് പറയുവാ, വിദേശ ഭ്രമം ഉപേക്ഷിച്ചു നാട്ടിൽ ജീവിക്കാൻ…

https://m.facebook.com/story.php?story_fbid=pfbid02zvJfmmTUU36y5QQ1akUGJvykYaSaKS47vRM7GVwpKs2LzR6Sr32rvV9AusBvpsrul&id=100000492149044&mibextid=Nif5oz

യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം വൈസ് പ്രസിഡന്റായ സഞ്ജയ് സക്കറിയാസ് മുൻ കെപിസിസി പ്രസിഡണ്ടും ഗവർണറുമായിരുന്ന പ്രൊഫസർ കെ എം ചാണ്ടിയുടെ ചെറു മകൻ കൂടിയാണ്. ബിടെക് ബിരുദധാരിയായ ഈ ചെറുപ്പക്കാരൻ എറണാകുളത്ത് ഇൻഡസ്ട്രിയൽ ഓട്ടോമേഷനുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥയായ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാൾ കൂടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക