ഇന്ത്യയിലെ മുന്‍നിര സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളില്‍ ഒരാളാണ് ഹ്യുണ്ടായി. മിഡ്‌സൈസസ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ, നെക്‌സോണ്‍ കിയ സോനെറ്റ്, മഹീന്ദ്ര XUV300 എന്നിവയുമായി പോരാടാന്‍ ഹ്യുണ്ടായി വെന്യുവുമുണ്ട്.

അതിനും താഴെയുള്ള മിനി എസ്‌യുവി സെഗ്‌മെന്റില്‍ ടാറ്റ പഞ്ചിന്റെ രാജാവാഴ്ചയാണ്. ഇവിടെ പഞ്ചിന് വെല്ലുവിളിയായി പുതിയ സബ് 4 മീറ്റര്‍ എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. Ai3 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹ്യുണ്ടായി നിലവില്‍ ദക്ഷിണ കൊറിയന്‍ വിപണിയില്‍ എത്തിക്കുന്ന കാസ്പറിലാണ് പരീക്ഷണം തുടരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും 17 ഇഞ്ച് അലോയ് വീലുകളും ഇതിലുണ്ട്. ആധുനികവും അതുല്യവുമായ രണ്ട് പാരാമെട്രിക് ടെയില്‍ ലാമ്ബുകള്‍ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നു. ഹ്യുണ്ടായി Ai3-യുടെ മൊത്തത്തിലുള്ള ബോക്‌സി ഡിസൈന്‍ യുവത്വം തുളുമ്ബുന്നുണ്ട്. ഇതിന് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, മുന്‍വശത്ത് ഒരു സ്‌കഫ് പ്ലേറ്റ് എന്നിവയും ലഭിക്കുന്നു. ഹ്യുണ്ടായി Ai3-യുടെ ക്യാബിനും രസകരമാണ്. പുതു തലമുറ സ്റ്റിയറിംഗ് വീലാണ് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ അയോണിക് 5-ല്‍ കണ്ടുവരുന്ന സ്റ്റിയറിംഗിന് സമാനമായ ഒന്നാണ് നല്‍കുന്നത്. ക്യാബിന്റെ മധ്യഭാഗത്ത് നാവിഗേഷനും ബ്ലൂ ലിങ്കും ഉള്ള 4.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഉണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, മൂഡ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും Ai3 അല്ലെങ്കില്‍ കാസ്പര്‍ നല്‍കുന്നു.

301 ലിറ്റര്‍ ആണ് എസ്‌യുവിയുടെ സംഭരണ ശേഷി.ആഗോള മാര്‍ക്കറ്റില്‍ ഹ്യുണ്ടായി കാസ്പര്‍ 1.0 ലിറ്റര്‍ സ്മാര്‍ട്ട്സ്ട്രീം പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ കാപ്പ, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും എസ്‌യുവി ഇന്ത്യയില്‍ എത്തുമ്ബോള്‍ ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളില്‍ കാണപ്പെടുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനാകും കരുത്ത് പകരുക. ഈ എഞ്ചിന്‍ 81.8 bhp പവറും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

ഈ മോഡലിന് ഏകദേശം ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജ് ലഭിച്ചേക്കും. ടാറ്റ പഞ്ച്, റെനോ കൈഗര്‍ എന്നിവക്ക് ചെക്ക് വെക്കാന്‍ Ai3 മൈക്രോ എസ്‌യുവി 10 ലക്ഷം രൂപയില്‍ താഴെ വിലയുമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിദേശത്ത് വില്‍ക്കുന്ന കാസ്പര്‍ ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ നിരവധി ADAS ഫംഗ്ഷനുകള്‍ ഫീച്ചര്‍ ചെയ്യുന്നുണ്ട്.

അതിനാല്‍ തന്നെ വരാന്‍ പോകുന്ന മൈക്രോ എസ്‌യുവി ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നൂതന സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന കാറായി മാറിയേക്കും. വിപണി വിഹിതം മെച്ചപ്പെടുത്താന്‍ പുതിയ മോഡലിന് ഹ്യുണ്ടായി മത്സരാധിഷ്്ഠിത വില നല്‍കിയാലും അത്ഭുതപ്പെടാനില്ല. എസ്‌യുവിയുടെ വില ഏകദേശം 6 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്ന് ഊഹാപോഹങ്ങള്‍ എയറിലുണ്ടെങ്കിലും അവയൊന്നും ഉറപ്പിക്കാന്‍ സാധിക്കില്ല. ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ കാര്‍ ഹ്യുണ്ടായി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. എങ്കിലും ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് കാര്‍ ഹ്യുണ്ടായി വിപണിയില്‍ എത്തിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക