ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന് മലയാളത്തില്‍ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഇന്ന് ഒടിടിയില്‍ എത്തും. ഇന്ന് അർധരാത്രിയില്‍ (മാർച്ച്‌ 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്. ഓസ്ലറിന്റെ ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്ത് തുടങ്ങുക.

മിഥുൻ മാനുവല്‍ തോമസ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസായി ആദ്യ ദിവസം മുതല്‍ ലഭിച്ചത്. കൂടാതെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും കൂടി ചിത്രത്തില്‍ അതിഥി താരമായി എത്തിയതോടെ ഓസ്ലർ ബോക്സ്‌ഓഫീസ് ജൈത്രയാത്ര തുടർന്നു.അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് ഒരുക്കിയ ഒരു മെഡിക്കല്‍ ത്രില്ലർ ചിത്രമാണ് അബ്രഹാം ഓസ്ലർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024ലെ ആദ്യ മലയാളം സൂപ്പർ ഹിറ്റ് ചിത്രമാണ് ഓസ്ലർ. ഏകദേശം 50 കോടിയോളമാണ് മലയാളം ത്രില്ലർ ചിത്രം ആഗോള ബോക്സ്‌ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക