റോഡിലെ വെള്ളക്കെട്ടിലിറക്കി വാഹനത്തിന്റെ അടിവശം വൃത്തിയാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടിട്ടില്ലേ, അതുപോലെ വെള്ളച്ചാട്ടത്തിനടിയില്‍ നിര്‍ത്തി വാഹനം കഴുകാനുള്ള ഉടമയുടെ ബുദ്ധിക്ക് വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. മഹീന്ദ്ര സ്‌കോര്‍പ്പിയോഎന്‍ എസ്യുവിയില്‍ തനിക്കുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസമാണ് അരുണ്‍ പന്‍വാര്‍ വിവരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഇത് സംബന്ധിച്ച്‌ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

മലനിരകളിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ കണ്ട വെള്ളച്ചാട്ടത്തിന് അടിയില്‍ നിര്‍ത്തി വാഹനം സൗജന്യമായി കഴുകാനാണ് ഉടമ ഉദ്ദേശിച്ചത്. എന്നാല്‍ സണ്‍റൂഫ് അടച്ചിട്ടും വാഹനത്തിനുള്ളില്‍ വെള്ളം ശക്തിയായി പ്രവഹിക്കുകയായിരുന്നു. വാഹന ഉടമയുടെ പരിശോധനയില്‍ സണ്‍റൂഫ് കൃത്യമായി അടച്ചിരുന്നു. എന്നാല്‍ റൂഫ് മൗണ്ടഡ് സ്പീക്കറിലൂടെയും ക്യാബിന്‍ ലാമ്ബുകളിലൂടെയും കാറിന്റെ ക്യാബിനിലേക്ക് വെള്ളം കയറിയെന്നാണ് കരുതുന്നത്. ഇതിലൂടെ എസ്യുവിയുടെ ഇന്റീരിയറിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം മുമ്ബ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ 4.3 മില്യണ്‍ വ്യൂസ് നേടി വൈറലായിരിക്കുകയാണ്. നിരവധി പേര്‍ വീഡിയോ ക്ലിപ്പ് പങ്കിടുകയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ആനന്ദ് മഹീന്ദ്രയ്ക്ക് ടാഗ് ചെയ്തിട്ടുണ്ട്. സ്‌കോര്‍പിയോ ക്ലാസിക്കിനെക്കാള്‍ വീതിയും ഉയരവും നീളവുമുള്ളതാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വാഹനത്തിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 11.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക