ഹൈദരാബാദ്: തെലങ്കാനയിൽ വിവാഹ ആഘോഷത്തിനിടെ നൃത്തം ചെയ്യവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ നിർമൽ ജില്ലയിലെ പാർദി ഗ്രാമത്തിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മഹാരാഷ്ട്ര സ്വദേശിയായ മുത്യം (19) ആണ് ശനിയാഴ്ച രാത്രി മരിച്ചത്.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹ സൽക്കാരത്തിനെത്തിയ ആളുകളുടെ ഇടയിൽ നൃത്തം ചെയ്യുന്ന യുവാവിനെ വിഡിയോയിൽ കാണാം. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴു ദിവസത്തിനിടെ തെലങ്കാനയിലെ മൂന്നാമത്തെ സംഭവമാണിത്. ഫെബ്രുവരി 22ന് ഹൈദരാബാദിലെ ജിമ്മിൽ കുഴഞ്ഞുവീണ് 24 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. ഫെബ്രുവരി 20ന് ഹാൽദി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഹൈദരാബാദിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. വരന്റെ കാലിൽ മഞ്ഞൾ തേക്കുന്നതിനായി കുനിഞ്ഞ ഇയാൾ പെട്ടെന്ന് തറയിലേക്കു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദിൽ തന്നെ ബസ്സിൽ കയറുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണിരുന്നു. എന്നാൽ ട്രാഫിക്കിലുണ്ടായിരുന്ന പൊലീസുകാരൻ പെട്ടെന്ന് കൃത്രിമശ്വാസം നൽകിയതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക