സോഷ്യല്‍ മീഡിയയില്‍ നിരവധി തരത്തിലുള്ള പാമ്ബുകളുടെ വീഡിയോകള്‍ നമുക്ക് കാണാന്‍ കഴിയും. പാമ്ബുകള്‍ സ്വയരക്ഷയ്ക്ക് വേണ്ടി പതുങ്ങിയിരിക്കാറുണ്ട് എന്നാണ് പറയുന്നത്. അങ്ങനെ പതുങ്ങിയിരിക്കുന്നത് ചിലപ്പോള്‍ സ്‌കൂട്ടിയില്‍, ഷൂവില്‍ അല്ലെങ്കില്‍ കാറുകളില്‍ അങ്ങനെ പലതിലും ആകാം. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണിതും.

വൈറലാകുന്ന ഈ വീഡിയോയില്‍ ഒരു അപകടകാരിയായ പാമ്ബ് ഹെല്മറ്റില്‍ എങ്ങനെയാണ് ഒളിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക്കാണാന്‍ കഴിയും . വീഡിയോയുടെ ആരംഭത്തിൽ ഒരു യുവാവ് കയ്യില്‍ ഹെല്‍മറ്റ് പിടിച്ചിരിക്കുന്നതാണ് കാണാം. കുറച്ചു കഴിഞ്ഞ് ഹെല്മറ്റില്‍ നിന്നും അയാള്‍ ഒരു പാമ്ബിനെ പുറത്തെടുക്കുന്നതാണ് നാം കാണുന്നത് . പാമ്ബിനെ പുറത്തെടുക്കുന്നതും അത് കടിക്കാനായി നാക്ക് പുറത്തേക്ക് നീട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്ന് ആലോചിച്ചു നോക്കുക ആ യുവാവ് ഹെല്‍മറ്റ് ധരിക്കുന്നതിന് മുന്നേ അത് കണ്ടില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന്. വൈറലാകുന്ന ഈ വീഡിയോ aahanslittleworld എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇതുവരെ 1.1 M വ്യൂസും 28.7 ലൈക്‌സും ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക