
തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയ ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ. എല്‍ എസ് ഡി സ്റ്റാമ്ബുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാമ്ബുകള്‍ പിടിച്ചെടുത്തു.
ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്ത്രീയെ നിരീക്ഷിച്ചുവന്നതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇവരുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹനത്തിനുള്ളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേഷൻ മുന്നിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.