
വീടിനുളളില്‍ ദമ്ബതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും മകനൊപ്പമായിരുന്നു താമസം.പുതുവത്സരാഘോഷത്തിന് മകൻ സജി വട്ടപ്പാറയിലുളള ഭാര്യയുടെ വീട്ടില്‍ പോയിരുന്ന സമയത്താണ് ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സജി രാവിലെ കൃഷ്ണൻ ആചാരിയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഫോണില്‍ കിട്ടാതിരുന്നപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.