സിവില്‍ സര്‍വീസ് കോച്ചിങ് ക്യാമ്ബില്‍ ക്ലാസെടുത്ത ശ്രീജിത്ത് ഐപിഎസിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നു എന്നും പറഞ്ഞതാണ് വിവാദമായത്. 2022 ജൂലൈ 3 ന് അദ്ദേഹം മുഖ്യ പ്രസംഗകനായി പങ്കെടുത്ത കോഴിക്കോട് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ക്ലാസില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിനിയോട് മുസ്ലിംകള്‍ക്ക് എവിടെയാ തറവാട് എന്നു ചോദിക്കുന്നത് അടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. യു.പി.എസ്.സി കേരള യൂട്യൂബില്‍ നാലു മാസം മുമ്ബ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ചില ഭാഗങ്ങല്‍ വെട്ടിമാറ്റിക്കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യഥാർത്ഥത്തിൽ വളരെ രസകരമായിട്ടാണ് അദ്ദേഹം വിദ്യാർത്ഥികളുമായി ഇടപെടുന്നത്. പോലീസ് ജോലിയെപ്പറ്റിയും, മേലുദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങളെ പറ്റിയും, കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും സമുദായ ഘടനയെ കുറിച്ചും എല്ലാം വളരെ സരസമായി വിശദമായി അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഇതിൽ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് ബോധപൂർവ്വം വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് ചില തൽപരകക്ഷികൾ. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥരായ എസ് ശ്രീജിത്ത് പറഞ്ഞതിന്റെ പൂർണ്ണമായ വീഡിയോ ചുവടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക