ഇൻസ്റ്റാഗ്രാമിലെ ഒരു പ്രധാന ആകർഷണമാണ് വിവാഹ വീഡിയോകൾ (wedding videos). വിവാഹത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണ് ഈ വീഡിയോകൾ എല്ലാം തന്നെ. എന്നാൽ സ്വന്തം വിവാഹം എന്ന് പറയുമ്പോൾ കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ ഇതുവരെയും ആരും നടപ്പാക്കിയിട്ടില്ല. എന്നാൽ ചിലയിടങ്ങളിൽ അതും ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു എന്നതാണ് സത്യം.

എന്നാൽ കാണികളെ ഞെട്ടിച്ചിരിക്കുകയാണ് യുവ ദമ്പതികൾ. വിവാഹരാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല, അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഈ വീഡിയോ ഉണ്ടാക്കിയ ഓളം അത്ര നിസാരമല്ല. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നുമാണ് തുടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുൽ, ആരുഷി എന്നിങ്ങനെയാണ് ദമ്പതികളുടെ പേര്. ഇത് അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാവാൻ വഴിയില്ല. ക്യാമറ ഓൺ ആക്കിയതായും ദൃശ്യങ്ങൾ പകർത്തുന്നതായും ഇരുവർക്കും ബോധ്യമുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങൾ പറയും. വിവാഹത്തിനായി അണിഞ്ഞ ആഭരണങ്ങളും സങ്കീർണമായ മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റാൻ രാഹുൽ ഭാര്യയെ സഹായിക്കുന്നുണ്ട്.

ജനുവരി 25ന് തന്റെ തന്നെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇതിനു ശേഷം ബാലിയിൽ ഹണിമൂൺ പോയ വിവരങ്ങളും ഈ പേജിൽ കാണാം. ഈ വീഡിയോയുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയാണ് നടത്തുന്നത്. സ്വകാര്യ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് നിരവധി വിമർശനങ്ങളാണ് ഇവർക്ക് നേരെ ഉയരുന്നത്. ഏതായാലും സംഭവം വൈറൽ ആയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക