ഇടിച്ച കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്‌ മൂന്ന് കിലോമീറ്റര്‍. ഡല്‍ഹി ഗുരുഗ്രാമില്‍ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും തുടര്‍ന്ന് മൂന്ന് കിലോമീറ്ററോളം ബൈക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു.

ഗുരുഗ്രാമില്‍ സ്വകാര്യസുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മോനു എന്നയാളുടേതാണ് ബൈക്ക്. മോനു ജോലി കഴിഞ്ഞ് തിരിച്ചുപോകും വഴിയാണ് അപകടം. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിനടിയില്‍ കുടുങ്ങിയ ബൈക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതും റോഡില്‍ തീപ്പൊരി ചിതറിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. സുശാന്ത് മേത്തയോട് മറ്റ് വണ്ടിക്കാര്‍ ഇക്കാര്യം പറഞ്ഞുവെങ്കിലും കാര്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനടിയിലെ കുടുക്ക് വിട്ട് ബൈക്ക് റോഡിലേക്ക് തെറിച്ച്‌ വീണതോടെ കാര്‍ ഓടിച്ചിരുന്നയാള്‍ വണ്ടി നിര്‍ത്തി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക