നോയി‍ഡ: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്ന യുവദമ്ബതികള്‍ക്ക് നേരെ പ്രദേശവാസികളുടെ ആക്രമണം. ആറ് വയസുകാരിയെ തെരുവുനായ കടിച്ച്‌ പരിക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ചെത്ത് ദമ്ബതികളെ വളഞ്ഞിട്ട് കൈയേറ്റം ചെയ്തത്. നോയിഡയിലെ സെക്ടർ – 70 റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

കഴിഞ്ഞ ദിവസമാണ് ആറ് വയസുകാരിയെ തെരുവുനായകള്‍ കൂട്ടംചേർന്ന് ആക്രമിച്ചത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ശുഭം- സങ്കലിത ദമ്ബതികള്‍ ഭക്ഷണം നല്‍കുന്നതാണ് നായകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ഇതിന് മുമ്ബ് പലതവണ ദമ്ബതികളോട് പറഞ്ഞതുമാണ്. എന്നാല്‍ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാൻ അവർ തയ്യാറായില്ല. ഇതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിച്ചതെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈയേറ്റത്തിന്റെ വീഡിയോ പീപ്പിള്‍ ഫോർ ആനിമല്‍സ് (പിഎഫ്‌എ) ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. നായകളെ സംരക്ഷിക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. നായ്‌ക്കളെ മുഴുവൻ പ്രദേശത്ത് നിന്ന് അടിച്ച്‌ ഓടിക്കുമെന്ന് താമസക്കാർ ഭീഷണിപ്പെടുത്തിയതായും സംഘടന കൂട്ടിച്ചേർത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക