മമ്മൂട്ടിക്ക് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം മലയാളിക്ക് പരിചിതമാണ്. താരം നടത്താറുള്ള ലോങ് ഡ്രൈവിങ്ങിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഹിറ്റാവുന്നത് മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെ കാറോടിക്കുന്ന സൂപ്പര്‍താരത്തിന്റെ വിഡിയോ ആണ്.പുതിയ ചിത്രം കണ്ണൂര്‍ സ്ക്വോഡിന്റെ ലൊക്കേഷനിലേക്കാണ് താരം വണ്ടിയോടിച്ച്‌ എത്തിയത്.

കെയര്‍ഫോര്‍ മുംബൈ മെഗാഷോയില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി മുംബൈയിലെത്തിയത്. ഞായറാഴ്ച മുംബൈ ഷണ്മുഖാനന്ദ ഹാളിലായിരുന്നു പരിപാടി. ഇതിന് ശേഷമാണ് മമ്മൂട്ടി പുണെയിലേക്ക് കാറോടിച്ചുപോയത്. രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടിയും റോബി വര്‍ഗീസ് രാജും ഒരുമിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പാലായില്‍ ആരംഭിച്ച ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളാണ് പുണെയില്‍ ബുധനാഴ്ചമുതല്‍ തുടങ്ങുന്നത്. മമ്മൂട്ടി കമ്ബനിയുടെ നാലാമത്തെ ചിത്രമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക