വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി സജിത്ത് ആണ് അറസ്റ്റിലായത്. വാഹനങ്ങള്‍ കത്തിച്ച ചെറുവണ്ണൂര്‍ സുല്‍ത്താന്‍ നൂര്‍ ഇന്ന് രാവിലെ അറസ്റ്റിലായിരുന്നു. സജിത്തിനെതിരെ പൊലീസ് ഗൂഢാലോചനാ കുറ്റം ചുമത്തി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആനന്ദകുമാര്‍ എന്നയാളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുമാണ് തീവച്ചുനശിപ്പിച്ചത്. പെട്രോള്‍ കുപ്പിയുമായി എത്തിയ ആള്‍ വാഹനം തീയിടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സുല്‍ത്താന്‍ നൂര്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢൂലോചനയുണ്ടെന്നാണ് ആനന്ദകുമാര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക