ശബരിമല: മകരവിളക്കിന് ശബരിമലയില്‍ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. മണിക്കൂറുകള്‍ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നില്‍ ഒരു നിമിഷമെങ്കിലും അയ്യനെ കാണാന്‍ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരന്‍ കൈയ്യേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച്‌ ഇയാള്‍ മാറ്റുന്നതും വീഡിയോയില്‍ കാണാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന അരുണ്‍ എന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്.

https://fb.watch/i3P6FCcLWq/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബരിമലയില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടത് യൂണിയന്‍ നേതാവാണ്. അന്യസംസ്ഥാനക്കാരായ ഭക്തരുള്‍പ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. സംഭവത്തില്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ഭക്തര്‍ പ്രതിഷേധിക്കുന്നു. ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മകരവിളക്ക് തൊഴുത് പതിനായിരങ്ങള്‍:

പന്തളത്തുനിന്നുള്ള തിരുവാഭരണഘോഷയാത്ര ഇന്നലെ വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികളുടെയും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച്‌ പതിനെട്ടാം പടിയിലേക്ക് ആനയിച്ചു. തിരുവാഭരണമടങ്ങിയ പേടകം പതിനെട്ടാം പടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്ബര്‍ അഡ്വ. എം.എസ്. ജീവന്‍, ദേവസ്വം കമ്മിഷണര്‍ എം. മനോജ് എന്നിവര്‍ സ്വീകരിച്ച്‌ ആചാരപൂര്‍വം സോപാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി കെ. ജയരാമന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ശ്രീലകത്തേക്ക് കൊണ്ടുപോയി. 6.30ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയശേഷം ദീപാരാധനയ്ക്കായി നട തുറന്നതോടെ സന്നിധാനം ശരണമന്ത്ര മുഖരിതമായി. ഈ സമയം ഭക്തലക്ഷങ്ങള്‍ക്ക് സുകൃതമായി പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നായിരുന്നു മകര സംക്രമ പൂജ. ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു മകരവിളക്ക് ദിനത്തിലെ ഭക്തജനപ്രവാഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക