ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും തിങ്കളാഴ്ച വിവാഹിതരായിരുന്നു. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ച്‌ ക്ഷണിക്കപ്പെട്ട കുറച്ച്‌ അതിഥികളുടെ മുന്നിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുത്തപ്പോള്‍ കെ എല്‍ രാഹുലിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ന്യൂസിലാന്റുമായുള്ള ക്രിക്കറ്റ് മത്സരമുള്ളതിനാലാണ് ടീം ഇന്ത്യയിലെ രാഹുലിന്റെ ഉറ്റ സുഹൃത്തുക്കള്‍ക്ക് വിവാഹത്തിന് എത്താന്‍ കഴിയാതിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ രാഹുലിന്റെ ഉറ്റ സുഹൃത്തായ കോലി വിവാഹത്തിന് എത്തിയില്ലെങ്കിലും വിലയേറിയ സമ്മാനമാണ് രാഹുലിന് നല്‍കിയത്. 2.17 കോടി രൂപ മൂല്യമുള്ള ബിഎംഡബ്ല്യു കാറാണ് രാഹുലിന് സമ്മാനമായി കിംഗ് കോലി നല്‍കിയത്. അതേസമയം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും രാഹുലിന് വിലപ്പെട്ട ഒരു സാധനം സമ്മാനിച്ചു. കാവസാക്കി നിഞ്ച ബൈക്കാണ് ധോണി സമ്മാനിച്ചത്. ഏകദേശം 80 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വിപണി വില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക