കേരളത്തില്‍ മാത്രമല്ല, മലയാള സിനിമയെ സ്നേഹിക്കുന്ന മറ്റ് നാടുകളിലെ ആരാധകർക്കിടയിലും അ‌ടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു (Premalu). നസ്ലെനും (Naslen K. Gafoor) മമിത ബൈജുവും (Mamitha Baiju) പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു ആകെ 135 കോടി രൂപയിലേറെ കളക്ഷൻ നേടിയിരുന്നു.മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും മികച്ച വിജയം നേടിയ പ്രേമലുവിന് തെലുങ്ക് സിനിമാ ആരാധകർക്കിടയില്‍ പ്രത്യേക ശ്രദ്ധതന്നെ നേടാൻ കഴിഞ്ഞു.

അത്തരത്തില്‍ ഇപ്പോള്‍ പ്രേമലുവിനെ ചുറ്റിപ്പറ്റി നടക്കുന്ന ചർച്ചകളില്‍ ഇന്ത്യൻ കറൻസിയും ഒരു ആപ്പും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നു.പ്രേമലുവിലെ നായിക കഥാപാത്രമായ റീനുവിന് അ‌വളുടെ പിറന്നാള്‍ ദിനത്തില്‍ ബെസ്റ്റിയായ ആദി പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് ഒരു പത്ത് രൂപ നോട്ട് ആണ്. വെറും ഒരു പത്ത് രൂപ നോട്ട് പിറന്നാള്‍ സമ്മാനമായി കൊടുക്കുന്നത് കണ്ട് നായകൻ സച്ചിനും സുഹൃത്ത് അ‌മല്‍ ഡേവിസും ആദിയുടെ സമ്മാനത്തെ കളിയാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ നോട്ട് പരിശോധിച്ച റീനു അ‌തിലെ സീരീയല്‍ നമ്ബറിന്റെ സ്ഥാനത്ത് തന്റെ ഡേറ്റ് ഓഫ് ബർത്ത് തീയതി കണ്ട് ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നു. തനിക്ക് ഈ സമ്മാനം വളരെ സ്പെഷല്‍ ആണെന്നും താൻ ഇത് എന്നെന്നേക്കുമായി സൂക്ഷിക്കുമെന്നും റീനു ആദിയെ അ‌റിയിക്കുന്നു. അ‌ങ്ങനെ ആദി അ‌വിടെ സ്കോർ ചെയ്യുന്നു.ആദി നല്‍കിയ സമ്മാനം റീനുവിന് പ്രിയപ്പെട്ടതാകാൻ കാരണം അ‌തില്‍ അ‌വളുടെ പിറന്നാള്‍ തിയതി ഉണ്ടായിരുന്നു എന്നതാണ്.

ഇത് കാണുന്ന സച്ചിന്റെ സുഹൃത്ത് അ‌മല്‍ റിസർവ് ബാങ്ക് ഇപ്പോള്‍ പിറന്നാള്‍ തിയതി വച്ചാണോ നോട്ട് അ‌ടിച്ചിറക്കുന്നതെന്നും വ്യാജ നോട്ടടിച്ചതിന് പോലീസ് വന്ന് റീനുവിനെ അ‌റസ്റ്റ് ചെയ്യുമോ എന്നുമൊക്കെ ആദിയോട് ചോദിക്കുന്നുണ്ട്.ഈ സീൻ കണ്ട ചില പ്രേക്ഷകർക്കും ബർത്ത്ഡേ സ്പെഷല്‍ നോട്ടിനെപ്പറ്റി അ‌റിയാൻ ആഗ്രഹമുണ്ടായേക്കാം. ഒടിടി റിലീസിന് പിന്നാലെ നോട്ടിലെ ബർത്ത്ഡേ തിയതിയുടെ രഹസ്യം തിരഞ്ഞും അ‌ങ്ങനെയുള്ള നോട്ട് ഒപ്പിക്കാനും അ‌തുവഴി ആദിയുടെ നമ്ബർ ആവർത്തിച്ച്‌ പ്രിയപ്പെട്ടവർക്ക് മറക്കാനാകാത്ത സമ്മാനം നല്‍കാനുമൊക്കെ പലരും അ‌ന്വേഷണങ്ങള്‍ നടത്തുന്നു.

ഈ അ‌ന്വേഷണങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ചെന്ന് നില്‍ക്കുക ഒരു ആപ്പിലേക്ക് ആയിരിക്കും. പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഗ്രീൻ പിസ്ത (Green Pista App) എന്ന ആപ്പിലേക്ക് ആയിരിക്കും. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അ‌ക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നമുക്ക് ആവശ്യമുള്ള ബർത്ത്ഡേ തീയതികളും മറ്റ് തിയതികളും അ‌ടങ്ങിയ നോട്ടുകള്‍ കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.എന്നാല്‍ നോട്ടിന്റെ പ്രാധാന്യമനുസരിച്ച്‌ ഓരോ നോട്ടിനും ആപ്പില്‍ ഒരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ടാകും. ഇത് 2000 രൂപ മുതല്‍ എത്ര മുകളിലേക്ക് വേണമെങ്കിലും പോകാം.

https://play.google.com/store/apps/details?id=com.greenpista

സിനിമാ താരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും ജനനതീയതി അ‌ടിസ്ഥാനമാക്കിയുള്ള നോട്ടുകള്‍ക്കൊക്കെ വൻ തുകയാണ് നല്‍കേണ്ടിവരിക. നമ്മള്‍ക്ക് വേണ്ട നമ്ബർ ഈ ആപ്പില്‍ സെർച്ച്‌ ചെയ്ത് നോക്കാം.അ‌ത് ലഭ്യമാണെങ്കില്‍ അ‌തിനൊപ്പം അ‌തിന്റെ തുകയും കാണും. ഈ നിശ്ചിത തുക നല്‍കി ഈ നോട്ട് സ്വന്തമാക്കുകയും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുകയും ചെയ്യാം. കാശ് അ‌ങ്ങോട്ട് നല്‍കി കാശ് വാങ്ങാൻ മാത്രമല്ല, കാശിറക്കി കാശ് വാരാനുള്ള അ‌വസരവും ഈ ആപ്പ് ഒരുക്കുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക