മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരിസരം ശുചിയാക്കാന്‍ പ്രയത്‌നിക്കുന്ന അമ്മമാര്‍ക്കുള്ള ആദരവ് കൂടിയായി ചടങ്ങ് മാറി.

സര്‍ക്കാരില്‍ നിന്ന് നേരിട്ട് സമ്മാനം വാങ്ങുന്നതിനായി പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. മണ്‍സൂണ്‍ ബംപറിലൂടെ കോടിപതികളായിട്ടാണ് സര്‍ക്കാരിന്റെ അതിഥികളായുള്ള ഈ വരവ്. നറുക്കെടുപ്പ് നടന്ന വേദിയില്‍ തന്നെയാണ് തുകയും സമ്മാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള സമ്മാനത്തുക കൈമാറ്റം.

Posted by KN Balagopal on Monday, 21 August 2023

സന്തോഷം സമ്മാനിച്ച ദൈവത്തിനും സര്‍ക്കാരിനും നന്ദിയെന്ന് സമ്മാനാര്‍ഹരില്‍ ഒരാളായ ലീല പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത തദ്ദേശമന്ത്രി എം ബി രാജേഷുമായി അവര്‍ പങ്കിട്ടു.സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമടിക്കാനായി ജേതാക്കള്‍ ഇത്തവണത്തെ ഓണം ബംപറിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക