// keralaspeaks.news_GGINT //

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച്‌ വീട്ടമ്മ മരിച്ചു. പാലാ മരങ്ങാട്ടുപിള്ളി ടൗണില്‍ രാവിലെയാണ് അപകടമുണ്ടായത്. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. പള്ളിക്കത്തോട് അരുവിക്കുഴി തകടിയേല്‍ ജിമ്മിയാണ് ബൈക്ക് ഓടിച്ചത്.

എറണാകുളത്തു നിന്ന് വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ തെറിച്ചു റോഡില്‍ വീണു. റോഡില്‍ വീണ സോഫിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ജിമ്മിയുടെ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിസിടിവി ദൃശ്യങ്ങൾ ചുവടെ

courtsey: Meenachil News; https://fb.watch/iAm8JT2SQW/
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക