കോഴിക്കോട് എന്‍.ഐ.ടിയിലെ പൊതുസ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സ്നേഹപ്രകടനം നിരോധിച്ച്‌ സര്‍ക്കുലര്‍. വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ കാമ്ബസിനു പുറത്തുനിന്നടക്കം നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കാമ്ബസിനകത്തും പുറത്തും അമിതമായ സ്നേഹപ്രകടനം പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും അത് കാണുന്നവര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക