ലോക സിനിമ അത്ഭുതം ടൈറ്റാനിക് 25 വാർഷികത്തിൽ റീ റിലീസിന് ഒരുങ്ങുന്നു. കാൽ നൂറ്റാണ്ട് മുമ്പ് ജെയിംസ് കാമറൂൺ വെള്ളിത്തിരയിൽ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മയാണ്. ബിഗ് സ്ക്രീനിൽ ആധുനിക ദൃശ്യ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പുനരാവിഷ്കരിച്ച ഇതിഹാസ ചിത്രം കാണാനുള്ള അവസരമാണ് ഇപ്പോൾ പ്രേക്ഷകർക്ക് ഒരുങ്ങിയിരിക്കുന്നത്. ചിത്രം മുമ്ബ് തിയേറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് ടൈറ്റാനിക് എത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്. വാലന്‍റൈന്‍ഡ് ഡേ മുന്‍നിര്‍ത്തി ഫെബ്രുവരി 10ന് ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തും.

1997 ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്ബാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിലീസിന്‍റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്ബോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്. റീ റിലീസില്‍ ആ ലിസ്റ്റില്‍ ചിത്രത്തിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 11 ഓസ്കര്‍ അവാര്‍ഡുകളും വാരിക്കൂട്ടിയ ചിത്രമാണിത്.

ടൈറ്റാനിക് ദൃശ്യവിസ്മയം 4കെ ക്ലാരിറ്റിയിലും, ആധുനിക ശബ്ദ സാങ്കേതിക വിദ്യയുടെ തികവിലും, ത്രീഡിയിൽ ആസ്വദിക്കുവാൻ പാലാ പുത്തേട്ട് തീയേറ്റേഴ്സ് പ്രേക്ഷകർക്ക് അവസരം ഒരുക്കുന്നു. അഡ്വാൻസ് ബുക്കിങ്ങിനായി ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക.

https://www.puthettucinemas.com/movie/titanic-3d–41

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക