വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച പരാതിയില്‍ കാട്ടാക്കട പോലീസ് കേസെടുത്തു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്നു സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.

വീട്ടമ്മ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസെടുത്തത്. സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. വീട്ടമ്മയുടെ സഹപാഠികളായ 207 പേരുള്ള സമൂഹമാധ്യമക്കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് മുറിച്ചെടുത്ത ചിത്രമാണ് അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കാട്ടാക്കട എസ്.എച്ച്‌.ഒ. ശ്രമിച്ചെന്നാരോപിച്ച്‌ ഇരയായ യുവതി റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. എന്നാല്‍, പരാതി അന്വേഷിക്കാന്‍ ഇതേ ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയത്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി.ക്ക് ഡി.ജി.പി. നിര്‍ദേശം നല്‍കി.

പരാതി നല്‍കി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ എസ്.എച്ച്‌.ഒ. കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ നിര്‍ബന്ധിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ ഒന്നാം തീയതി നല്‍കിയ പരാതിയില്‍ കാട്ടാക്കട പോലീസ് ചൊവ്വാഴ്ചയാണ് യുവതിയുടെ മൊഴിയെടുത്തത്. ജനുവരി 25-നാണ് യുവതിയുടെ ഫോട്ടോയും പേരും അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്ബരുകളില്‍നിന്നു സന്ദേശങ്ങള്‍ വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക