ഗതാഗത നിയമം ലംഘിച്ച്‌ വീണ്ടും അതിവേഗത്തില്‍ ബൈക്കില്‍ പായുന്ന കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വഴിയാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയതത്.

കാമിതാക്കള്‍ ബൈക്കില്‍ അജ്മീറില്‍ നിന്ന് പുഷ്കറിലേക്ക് പോകുമ്ബോഴാണ് ഈ അസഭ്യ പ്രകടനം നടത്തിയത്. വീഡിയോ പുറത്ത് വന്നതോടെ ക്രിസ്ത്യന് ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സാമാന രീതിയിലുള്ള സംഭവം കഴിഞ്ഞ മാസം ജനുവരി 18നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്നൗവില്‍ ഇത്തരത്തില്‍ വാഹനം ഓടിക്കുന്നത് കണ്ട പൊലീസ് സ്കൂട്ടര്‍ ട്രാക്ക് ചെയ്യുകയും ഡ്രൈവര്‍ വിക്കി ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോയിലുള്ള പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ക്കെതിരെ നടപടിയൊന്നും എടുക്കാതെ വെറുതെ വിടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക