എതിര്‍ദിശയില്‍ വന്ന കാറുകള്‍ കൂട്ടിയിടിച്ച്‌ കത്തി നശിച്ചു. ഒരു കാര്‍ പൂര്‍ണമായും മറ്റൊരു കാര്‍ ഭാഗികമായും കത്തിനശിച്ചു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. ഒരു കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തകരായി. ഇടിയുടെ ആഘാതത്തില്‍ കത്തിയ കാറിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്ത് കാര്‍ തീപിടിച്ചുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കണ്ണൂരില്‍ കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ചിരുന്നു. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉള്‍പ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലും ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ കത്തിനശിച്ചിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. ഇതിന് മുമ്ബ് എറണാകുളം പെരുമ്ബാവൂരിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക