മറ്റുഭാഷക്കാരുമായി സംസാരിക്കാൻ ഇനി ടെൻഷൻ വേണ്ട, ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമ ചെയ്യാൻ കഴിവുള്ള ഗ്യാലക്‌സി എ.ഐ എന്ന നിര്‍മിത ബുദ്ധി സേവനവുമയി സാംസങ്. എ.ഐ ലൈവ് ട്രാൻസലേറ്റ് കോള്‍ എന്ന് പേരിട്ട ഈ എ.ഐ ഫീച്ചര്‍ മറ്റു ഭാഷക്കാരുമായി ഫോണില്‍ സംസാരിക്കുമ്ബോള്‍ അവര്‍ സംസാരിക്കുന്നതിന്റെ തര്‍ജ്ജമ തത്സമയം ടെക്സ്റ്റായും ശബ്ദമായും ലഭ്യമാക്കും. ഗ്യാലക്‌സി എ.ഐ എന്ന ഈ സേവനം മുൻനിര കമ്ബനികളുമായി സഹകരിച്ച്‌ ഒരുക്കിയ ക്ലൗഡ് അധിഷ്ഠിത എ.ഐയും സാംസങ് വികസിപ്പിച്ച എ.ഐയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

സാംസങ്ങിന്റെ ഫോണ്‍ ആപ്പിലാണ് എ.ഐ ലൈവ് ട്രാൻസലേറ്റ് കോള്‍ ഫീച്ചര്‍ ലഭ്യമാവുക. ഫോണിന്റെ കോളിങ് ഫംഗ്ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുന്ന ആദ്യ കമ്ബനികളിലൊന്നാണ് സാംസങ്. ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്ന് സാംസങ് അറിയിച്ചു. തര്‍ജ്ജമക്കപ്പുറമുള്ള ഗ്യാലക്‌സി എ.ഐയുടെ ഫീച്ചറുകള്‍ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തവര്‍ഷം ആദ്യം ഗാലക്‌സി എ.ഐ ഫോണുകളില്‍ ലഭ്യമാക്കുമെന്ന് സാംസങ് അറിയിച്ചു. 2024ല്‍ പുറത്തിറക്കുന്ന സാംസങ് ഗാലക്‌സി എസ്24 സ്മാര്‍ട്‌ഫോണുകളില്‍ ഗാലക്‌സി എ.ഐ ഉള്‍പ്പെടുത്തിയേക്കും. ഈ ആഴ്ച നടന്ന ഒരു പരിപാടിയില്‍, സാംസങ് തങ്ങള്‍ വികസിപ്പിച്ച ഗോസ് എന്ന എ.ഐ മോഡലും പരിചയപ്പെടുത്തിയിരുന്നു. ഇതും ഗാലക്‌സി എസ്24 ഫോണുകളില്‍ അവതരിപ്പിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക