ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിലെ താരങ്ങളെല്ലാം സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ്. ദുബായ് അറേബ്യന്‍ സെന്ററില്‍ ഇന്നലെ താരങ്ങള്‍ ഒത്തുകൂടുകയും മാധ്യമങ്ങളെയും കാണാനെത്തിയിരുന്നു.

താരങ്ങള്‍ ദുബായില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടിമാരായ ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, മീര എന്നിവരാണ് ചിത്രം ഷെയര്‍ ചെയ്തത്. ”ഞാനും മമ്മൂക്കയും മണലാരണ്യവും”എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ ചിത്രം പങ്കിട്ടത്.നടി സ്‌നേഹയും ‘വിത്ത് മൈ ഫേവറേറ്റ്‌സ് എന്നു കുറിപ്പോടെ ഇന്‍സ്്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.നടി മീരനന്ദനും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മീര, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ സെല്‍ഫി എടുക്കുമ്ബോള്‍ പുറകില്‍ നിന്ന് എത്തി നോക്കുന്ന മമ്മൂക്ക. നിങ്ങളുടെ പുറകില്‍ നില്‍ക്കുന്ന ആ യുവാവ് ആരാണെന്നാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

ക്രിസ്റ്റഫറില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, ശരത് കുമാര്‍, സിദ്ധിഖ്, അമല പോള്‍ തുടങ്ങിയ വലിയ താരനിരതന്നെയുണ്ട് ഈ ചിത്രത്തില്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഡി ഇല്യൂമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക