തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്ധന വില വർധനവിന് കേന്ദ്രസർക്കാരിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തുന്നത്. ഇന്നലത്തെ സംസ്ഥാന ബഡ്ജറ്റിൽ ആണ് പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ്സ് രണ്ട് രൂപ അധിക തീരുവ ചുമത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിചിത്രവാദങ്ങൾ ചുവടെ.

കേന്ദ്ര സര്‍ക്കാരാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണം. മാധ്യമങ്ങള്‍ എന്താണ് അത് മിണ്ടാത്തതെന്ന് എം.വി. ഗോവിന്ദന്‍ ചോദിച്ചു. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ കടന്നാക്രമിക്കുകയാണ്. ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക