അമ്പെയ്ത്ത് അഥവാ ആർച്ചറി എന്നത് സാധാരണക്കാർക്ക് അല്പം ശ്രമകരമായ കാര്യം തന്നെയാണ്. നിരന്തരമായ പരിശീലനവും ഏകാഗ്രതയും വേണ്ടുന്ന ഒന്നാണിത്. അമ്പെയ്ത്ത് കൈകൾ കൊണ്ടു പോലും ബുദ്ധിമുട്ടേറിയതാണ്. അപ്പോഴാണ് കാൽ വിരലുകളാൽ വില്ല് കുലയ്ക്കുന്ന ഒരു ബാലന്റെ വിഡിയോ ശ്രദ്ധേയമാകുന്നത്. ഈ ബാലന്റെ മെയ്​വഴക്കവും ചടുലതയും അർപ്പണബോധവുമൊക്കെ നമ്മെ അമ്ബരപ്പിക്കും.

അമ്പും വില്ലുമായി പായയിൽ നിൽക്കുന്ന ആൺകുട്ടിയാണ് വിഡിയോയിലുള്ളത്. അമ്പും വില്ലും വലതു കാലിന്റെ വിരലുകൊണ്ട് പിടിച്ച് ഇരു കൈകളും നിലത്തൂന്നി നിൽക്കുകയാണ് ബാലൻ. കൃത്യമായ സ്ഥാനം ക്രമീകരിച്ച ശേഷം അവൻ തന്റെ ഇടതു കാലിന്റെ വിരലുകൾ ഉപയോഗിച്ച് വില്ലു വലിക്കുകയും ഏതാനും അടി അകലെയുള്ള ട്രൈപോഡിൽ കെട്ടിയ ബലൂണിനെ ലക്ഷ്യമാക്കി അമ്പ് തൊടുക്കുകയാണ്. അമ്പ് കൃതമായി ലക്ഷ്യസ്ഥാനത്ത് കൊള്ളുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ബാലന്റെ അർപ്പണബോധവും ഏകാഗ്രതയും അവന്റെ കണ്ണുകളിൽ പ്രകടമാണ്. ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിക്കുക തന്നെ വേണമെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ഈ മിടുക്കന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക