ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്നാണ് രാജവെമ്ബാല. ഏറ്റവും നീളം കൂടിയ പാമ്ബും രാജവെമ്ബാലയാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൂടുതലായി കാണപ്പെടുന്ന രാജവെമ്ബാല ഇന്ത്യയിലെ പല വനമേഖലകളിലും കാണപ്പെടുന്നു. രാജവെമ്ബാല കടിച്ചാല്‍ 10-15 മിനിറ്റിനുള്ളില്‍ ഒരാളുടെ ജീവന്‍ ഇല്ലാതാകും. രാജവെമ്ബാലയുടെ വിഷത്തിന് ആനയെപ്പോലും മിനിറ്റുകള്‍ക്കുള്ളില്‍ കൊല്ലാന്‍ സാധിക്കും. അതിനാല്‍ തന്നെ ഭൂരിഭാഗം ആളുകള്‍ക്കും ഇവയെ ഭയമാണ്.

വളരെ അനുഭവസ്ഥരായ പാമ്ബുപിടുത്തക്കാര്‍ മാത്രമാണ് രാജവെമ്ബാലയെ പിടിക്കുന്നത്. ചിലപ്പോള്‍ പാമ്ബുപിടുത്തക്കാര്‍ക്കും ഇവയുടെ കടിയേറ്റിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന പാമ്ബുകളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചില പാമ്ബുപിടുത്തക്കാര്‍ എത്ര ബുദ്ധിമുട്ടിയാലും ഇവയെ പിടികൂടി സുരക്ഷിതമായി വനത്തിലെത്തിക്കാന്‍ ശ്രമിക്കുന്നു. 18 അടി നീളമുള്ള രാജവെമ്ബാലയെ പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒഡീഷയിലെ ഒരു ഗ്രാമത്തിലെ വീട്ടില്‍ 18 അടി നീളമുള്ള രാജവെമ്ബാലയെ കണ്ടതിനെ തുടര്‍ന്ന് ഗ്രാമീണര്‍ പരിഭ്രാന്തരായി. തുടര്‍ന്ന്, പാമ്ബിനെ പിടികൂടുന്നതിനായി പാമ്ബ് പിടിത്തക്കാരന്‍ സര്‍പ്മിത്ര ആകാശ് ജാദവ് അവിടെയെത്തി. വീടിന്റെ മേല്‍ക്കൂരയിലാണ് പാമ്ബ് ഉണ്ടായിരുന്നത്. ആകാശ് ജാദവ് പാമ്ബിന്റെ വാലില്‍ പിടിച്ച്‌ മേല്‍ക്കൂരയില്‍ നിന്ന് പാമ്ബിനെ പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രാജവെമ്ബാല ചീറ്റുന്നുണ്ടെങ്കിലും പാമ്ബിനെ പിടിക്കുന്നതിനുള്ള വടിയുടെ സഹായത്തോടെ ഇയാള്‍ രാജവെമ്ബാലയെ വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നു.

വീടിന് പുറത്തെത്തിച്ചതിന് ശേഷം പാമ്ബിനെ ബാഗിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് രാജവെമ്ബാലയെ വനത്തിലെത്തിച്ച്‌ തുറന്നുവിട്ടു. സര്‍പ്മിത്ര ആകാശ് ജാദവിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ മൂന്ന് മാസം മുന്‍പാണ് യൂട്യൂബില്‍ പങ്കുവച്ചതെങ്കിലും ഈ ദൃശ്യങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോ ഇതുവരെ 62, 70, 190 കാഴ്ചക്കാരെ നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക