അദാനി പൊട്ടിയാല്‍ ഇന്ത്യന്‍ ഓഹരി വിപണി മാത്രമല്ല തകരുക. ഇന്ത്യയിലെ പ്രധാന ബാങ്കായ എസ്.ബി.ഐ ഉള്‍പ്പെടെയുളള മുന്‍നിര ബാങ്കുകള്‍ ഉള്‍പ്പെ‌ടെ പലതും പിന്നാലെ പൊ‌ട്ടും. അദാനി കമ്ബനികളുടെ വളര്‍ച്ചയുടെ മോഹവലയത്തില്‍ വീണ് പണം നിക്ഷേപിച്ച ലക്ഷക്കണക്കിന് നിക്ഷേപകരും പിച്ചപ്പാളയെടുക്കേണ്ടി വരും. അതോടെ ഇപ്പോള്‍ത്തന്നെ മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്ന ഇന്ത്യന്‍ സമ്ബദ് രംഗവും പ്രതിസന്ധിയിലാകാനാണ് സാധ്യത.

ഇങ്ങനെയൊക്കെ നാനാവിധത്തില്‍ സമ്ബദ് വ്യവസ്ഥയുമായും വാണിജ്യ മേഖലയുമായും ബന്ധപ്പെട്ട് കിടക്കുന്ന അദാനി സാമ്രാജ്യം തകരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമോ എന്ന യുക്തി മാത്രമാണ് നിക്ഷേപകരുടെ ഏക കച്ചിത്തുരുമ്ബ്. മോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ പതാക വാഹകനായ ഗൗതം അദാനിയെ തകരാന്‍ വിടാതെ കാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് ഉളളതിനാല്‍ അമേരിക്കന്‍ ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സെക്യൂരിറ്റീസ് അന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ‌യോ ( സെബി) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോ( ആര്‍.ബി.ഐ) ഒരു അന്വേഷണവും നടത്താന്‍ പോകുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തുവന്ന കടക്കെണി റിപ്പോര്‍ട്ടിനെ അതിജീവിച്ചാണ് അദാനി ഗ്രൂപ്പ് വളര്‍ച്ചയുടെ പടവുകള്‍ കയറിയതെന്ന ചരിത്രവും നിക്ഷേപകര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പിനുണ്ടായ വളര്‍ച്ചയില്‍ സംശയം പ്രകടിപ്പിക്കുന്നവരും ഓഹരിരംഗത്തുണ്ട്. മൂല്യം പെരുപ്പിച്ച്‌ കാണിച്ചാണ് വളര്‍ച്ച നേടിയതെന്ന അമേരിക്കന്‍ റിസര്‍ച്ച്‌ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് തളളിക്കളയാനാവില്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗ്രൂപ്പിന്റെ കമ്ബനികളുടെ ഓഹരികള്‍ കൂപ്പുകുത്തുമ്ബോള്‍ ചങ്കിടിക്കുന്നത് ഗൗതം അദാനിയില്‍ വിശ്വസിച്ച്‌ നിക്ഷേപം നടത്തിയവര്‍ മാത്രമല്ല, ഇന്ത്യയുടെ ‘ ഔദ്യോഗിക’ ബാങ്കായ എസ്.ബി.ഐ കൂടിയാണ്. എസ്.ബി.ഐയുടെ വായ്പകളുടെ നാല്‍പ്പത് ശതമാനവും അദാനി കമ്ബനികളിലാണ്.അദാനി ഗ്രൂപ്പിന്റെ കമ്ബനിക്ക് വായ്പാ തിരിച്ചടവിന് അസൗകര്യം നേരിട്ടപ്പോള്‍ അവരുടെ വായ്പയില്‍ നിന്ന് 5000 കോടി റീഫിനാന്‍സ് അനുവദിച്ച ഉദാര മനസ്കരാണ് എസ്.ബി.ഐ.

മുന്‍നിര ബാങ്കുകളില്‍ നിന്ന് വായ്പ വാങ്ങിയിരിക്കുന്ന കമ്ബനികളെല്ലാം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്ബനികളാണ്. അദാനി തകര്‍ന്നാല്‍ എസ്.ബി.ഐ മുച്ചൂടും മുടിയുമെന്നാണ് ആശങ്ക. അദാനിയുടെ തകര്‍ച്ച എല്‍.ഐ.സിയുടെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്. 77000 കോടി രൂപയുടെ നിക്ഷേപമാണ് എല്‍.ഐ.സിക്ക് അദാനി ഗ്രൂപ്പിലുളളത്. ഓഹരി മൂല്യം ഇടി‌യുമ്ബോള്‍ എല്‍.ഐ.സിയു‌ടെ നിക്ഷേപമൂല്യവും കുറയുകയാണ്. 77000 കോടിയുടെ മൂല്യം ഇ‌ടിഞ്ഞ് 53000 കോടിയിലേക്ക്‌ എത്തി‌യെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക