ടൊവിനോ ചിത്രം ‘നടികർ’ തിയേറ്ററുകളില്‍ ഇളക്കിമറിക്കുമ്ബോള്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് മലയാളിയുടെ പ്രിയനടനായ സുരേഷ് കൃഷ്ണ അവതരിപ്പിച്ച മാനേജർ പി.കെ. എന്ന കഥാപാത്രം. ആന്റണി പെരുമ്ബാവൂരിനു പകരം ആശിർവാദ് പ്രൊഡക്ഷൻസിന്റെ മൊതലാളി താനാകേണ്ടതായിരുന്നു എന്ന് ഒറ്റ ഡയലോഗ് തിയേറ്ററുകളില്‍ പ്രേക്ഷക കയ്യടി നേടിയെടുത്തു. തന്മയത്തോടുകൂടിയുള്ള അഭിനയമികവുകൊണ്ടു സുരേഷ് കൃഷ്ണ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ്.

ആദ്യകാലങ്ങളില്‍ വില്ലൻ വേഷങ്ങളില്‍ എത്തിയ അദ്ദേഹം കോമഡി കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നു. നടികർ എന്ന ഈ ചിത്രത്തിലെ ടോവിനോ തോമസ് അവതരിപ്പിക്കുന്ന ‘ഡേവിഡ് പടിക്കല്‍’ എന്ന നടന്റെ മാനേജർ പി.കെ. എന്ന കേന്ദ്രകഥാപാത്രമായിട്ടാണ് എത്തുന്നത്.സിനിമയില്‍ത്തന്നെ സിനിമാ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് ‘നടികർ’. ഡേവിഡ് പടിക്കല്‍ എന്ന നായക കഥാപാത്രമായിട്ടാണ് ടോവിനോ പ്രേക്ഷകർക്ക് മുന്നില്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുബലത്തിന്റെ തണലോ സുഹൃത്തുക്കളുടെ കൈത്താങ്ങോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ്. വൻവിജയം നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ സിനിമാലോകത്ത് അയാളുടെ തലവര മാറ്റി. പലരും കൊതിക്കുന്ന സൂപ്പർസ്റ്റാർ പട്ടം വൈകാതെ തേടിയെത്തി. എന്നാല്‍ നിലവില്‍ പരാജയത്തുടർച്ചയിലാണ് അയാള്‍. സെലിബ്രേഷൻ മൂഡും സ്റ്റൈലിഷ് ഫ്രെയിമും നിറഞ്ഞ ഡേവിഡ് പടിക്കലിന്റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്നത്.

സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി,ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാല്‍, ബാലു വർഗീസ് എന്നിവരും മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക