ഇന്ന് ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് ജയിക്കും എന്നത് കൗതുകം ഉണര്‍ത്തുന്നതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു സര്‍വേ ഫലം പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യ ടുഡേ – സിവോട്ടര്‍ മൂഡ് ഓഫ് ദ നേഷനാണ് ഇങ്ങനെ ഒരു സര്‍വേ നടത്തിയത്. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടി 284 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 191 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി തുടരുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്.ഇതില്‍ പങ്കെടുത്തവരില്‍ 72 ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രകടനത്തില്‍ തൃപ്തരാണ്. സര്‍വേയില്‍ 37ശതമാനം പേരും ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കില്ലെന്നാണ് പറയുന്നത്. മൊത്തം 1,40,917 പേരെയാണ് സര്‍വേയില്‍ പരിഗണിച്ചതെന്ന് ഇന്ത്യ ടുഡേ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 ഓഗസ്റ്റില്‍ നടത്തിയ സര്‍വേയെ അപേക്ഷിച്ച്‌ 11 ശതമാനം വര്‍ദ്ധനവാണ് 2023ല്‍ നടത്തിയ സര്‍വേയില്‍ മോദിയുടെ പ്രകടനത്തെ സംബന്ധിച്ച്‌ വന്നത്. കൂടാതെ എന്‍ ഡി എ സര്‍ക്കാരില്‍ അതൃപ്തിയുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2022 ഓഗസ്റ്റിലെ സര്‍വേയില്‍ 37 ശതമാനമായിരു എന്‍ ഡി എ സര്‍ക്കാറില്‍ അതൃപ്തിയുണ്ടായിരുന്നവര്‍, എന്നാല്‍ ഇപ്പോള്‍ അത് 18ശതമാനമായി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 20ശതമാനം പേര്‍ എന്‍ ഡി എയുടെ ഏറ്റവും വലിയ നേട്ടം കൊവിഡ് 19 മഹാമാരി കെെകാര്യം ചെയ്താതാണെന്നും, 14 ശതമാനം പേര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്നും അഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 12ശതമാനം പേര്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. എന്‍ ഡി എ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയത്തെക്കുറിച്ച്‌ പ്രതികരിച്ചവരില്‍ 25 ശതമാനം പേര്‍ വിലക്കയറ്റമാണെന്ന് പറയുന്നു. 17ശതമാനം പേര്‍ തെഴിലില്ലായ്മയാണെന്ന് കരുതുന്നു.

സര്‍വേയില്‍ 29 ശതമാനം പേരും ഭാരത് ജോഡോ യാത്ര ജനങ്ങളെ അടുത്തറിയാന്‍ നല്ലതാണെന്ന് വിലയിരുത്തി. എന്നാല്‍ 13 ശതമാനം പേര്‍ ഇത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തിരുത്താനുള്ള ശ്രമമാണെന്ന് അവകാശപ്പെടുന്നു. 26ശതമാനം പേര്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ട് വരാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുല്‍ ഗാന്ധിയാണെന്ന് വിശ്വസിച്ചപ്പോള്‍ 17ശതമാനം പേര്‍ സച്ചിന്‍ പെെലറ്റിനെയാണ് അനുകൂലിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക