വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരെ തിയറ്ററിൽ നിറച്ച് കിങ് ഖാൻ മാജിക്. വിവാദങ്ങൾ കാറ്റിൽ പറത്തി 235 കോടി രൂപയാണ് പഠാൻ റിലീസിന്റെ രണ്ടാം ദിനം ലോകമെങ്ങും നിന്നുള്ള കലക്ഷനായി നേടിയത്. റിലീസ് ദിനം ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയിലേറെ രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഷാരൂഖിന് പുറമേ ദീപികയും ജോൺ എബ്രഹാമുമാണ് ചിത്രത്തിൽ.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ദീപികയുടെ ബിക്കിനിയുടെ നിറത്തെ തുടർന്ന് വലിയ വിവാദത്തിലായിരുന്നു. തുടർന്ന് ചിത്രം നിരോധിക്കണമെന്നും വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യം ഉയർന്നുവെങ്കിലും സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകി. വിവാദങ്ങൾ പഠാന് ഗുണം ചെയ്തുവെന്നാണ് സിനിമാ നിരീക്ഷകരുടെ വാദം. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിച്ചത്. ഷാരൂഖിന്റേതായി ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണിതെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക