മുന്നണി ധാരണകൾ പ്രകാരം ഇന്നലെ പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിന് മിന്നും വിജയം. കോൺഗ്രസ് അംഗം ജോഷി ജോഷ്വ മുൻധാരണകൾ പ്രകാരം പദവി രാജിവെക്കുകയും പാർട്ടി നിർദ്ദേശമനുസരിച്ച് പി എൽ ജോസഫ് അധ്യക്ഷ പദവിയിലേക്ക് എത്തുകയും ആണ് ചെയ്തത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്ന ചാർലി ഐസക്ക് പിന്നീട് മുന്നണിയും പാർട്ടിയും വിട്ട് ജോസ് വിഭാഗത്തിൽ ചേക്കേറിയിരുന്നു. ഇദ്ദേഹത്തെ കൂടി തിരിച്ചെത്തിച്ചാണ് കോൺഗ്രസ് വിജയത്തിളക്കം വർദ്ധിപ്പിച്ചത്.

കോൺഗ്രസ് നീങ്ങിയത് ജാഗ്രതയോടെ; ഏകോപിപ്പിച്ചത് മണ്ഡലം പ്രസിഡന്റ് ഷൈൻ പാറയിലും, ഡിസിസി ജനറൽ സെക്രട്ടറി സി റ്റി രാജനും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപ് പാലാ നിയോജക മണ്ഡലത്തിലെ തന്നെ രാമപുരം പഞ്ചായത്തിൽ സമാനമായ രാഷ്ട്രീയ സാഹചര്യം ഉണ്ടായപ്പോൾ കോൺഗ്രസ് പ്രതിനിധിയായിരുന്ന ഷൈനി സന്തോഷിനെ അടർത്തിയെടുത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഭരണം അട്ടിമറിച്ചിരുന്നു. അതുകൊണ്ടു തന്നെ ജാഗ്രതയോടെയാണ് കോൺഗ്രസ് കരുക്കൾ നീക്കിയത്. നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ഷൈൻ പാറയിലും ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് മേൽനോട്ടം വഹിക്കുകയും തിരിച്ചുപോയ അംഗത്തെ തിരികെ എത്തിക്കുവാൻ തന്ത്രങ്ങൾ മെനയുകയും ചെയ്തത് ഡിസിസി ജനറൽ സെക്രട്ടറി സിറ്റി രാജനും ആണ്. സ്വന്തം പഞ്ചായത്തായ രാമപുരത്ത് കേരള കോൺഗ്രസ് പാർട്ടിക്ക് ഏൽപ്പിച്ച ക്ഷീണത്തിന് മൂന്നിലവിൽ മറുപടി പറഞ്ഞ സി റ്റി രാജന് വിജയം ഇരട്ടി മധുരമുള്ളതായി.

യുഡിഎഫ് അനുമോദന യോഗം ചേർന്നു

യു ഡി എഫ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ അനുമോദനം നൽകി. യോഗത്തിൽ പ്രസിഡൻ്റ് ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി റ്റി രാജൻ ഉദ്ഘടനം ചെയ്തു. ശ്രീ ഉണ്ണി മുട്ടം,ജോബി നമ്പുടാകം, ശ്രീ പയസ് ചോവേറ്റ് കുന്നേൽ, ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ, ബിന്ദു സെബാസ്റ്റ്യൻ ജോഷി ജോഷ്വ,മയ അലക്സ്,റീന റിനോൾഡ്, ഷൻ്റി മോൾ സാം, കൃഷ്ണൻ ഈറ്റക്കൽ, ലിൻസിമോൾ, സ്റ്റാൻലി മാണി,ജോൺസൺ ജോസഫ്,ബിനോയ് കപ്പിയാങ്കൽ,ടോമി വരകുകാലയിൽ,U J മാമ്മച്ചൻ, റോജി അമ്മിയനിക്കൽ,ജോസഫ് വർഗീസ്,ബാബു നെടിയകാലയിൽ,ബെന്നി വരിക്കപ്ലാക്കൽ,ജോർജ് വടക്കേപറമ്പിൽ,ജേക്കബ് തേരകപ്ലാക്കൽ,മോസസ് പായിപ്പാട്ട്, ബെല്ലി ജോൺസൺ,എന്നിവർ പ്രസംഗിച്ചു.പ്രസിഡൻ്റ് ശ്രീ P L ജോസഫ് കൃതജ്ഞത രേഖപെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക