ശശി തരൂരിനെ അഭിനന്ദിച്ച്‌ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി തരൂരിന്റെ കേരളത്തിലെ സജീവ സാന്നിധ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു. സഭാ ആസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം.

പുസ്തക പ്രകാശന ചടങ്ങിലേക്ക് തരൂരിനെ ലഭിച്ചത് ഭാഗ്യമാണെന്ന ആമുഖത്തോടെയാണ് ക്ലീമിസ് ബാവ പ്രസംഗം ആരംഭിച്ചത്. മതത്തെ തള്ളിക്കളയലല്ല മറിച്ച്‌ മതേതരത്വമാണ് വേണ്ടതെന്നും പറഞ്ഞാണ് തരൂരിനെ പ്രശംസിച്ചത്. ബാവയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തരൂര്‍ മറുപടി നല്‍കിയത്. ‘ഉത്തരായനം’, ‘’പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ’’ എന്നീ രണ്ട് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക