പുത്തന്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 ഇന്ത്യന്‍ വിപണിയിലേയ്‌ക്ക്. രാജ്യാന്തര തലത്തില്‍ അരങ്ങേറി ഏറെക്കാലത്തിനുശേഷമാണ് വാഹനം ഇപ്പോള്‍ ഇന്ത്യയിലേയ്‌ക്ക് എത്താന്‍ പോകുന്നത്. ലാന്‍ഡ് ക്രൂസര്‍ 300 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോഴിതാ, ‍‍ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ 2023-ലാണ് എസ്‍യുവി രാജാവിനെ കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്.

പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ്, ഡാര്‍ക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ എത്തുന്ന ലാന്‍ഡ് ക്രൂസര്‍ 300-ന്റെ എക്സ് ഷോറൂം വില 2.17 കോടി രൂപയാണ്. മൂന്ന് വ്യത്യസ്‌ത ഇന്റീരിയര്‍ നിറങ്ങളും കമ്ബനി വാഹനത്തിന് നല്‍കുന്നുണ്ട്. അന്താരാഷ്‌ട്ര വിപണികളില്‍ ലാന്‍ഡ് ക്രൂസര്‍ 300 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V6 പെട്രോളും 3.3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിനും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇന്ത്യയില്‍ ഒറ്റ എഞ്ചിന്‍ ഓപ്ഷനിലാണ് വാഹനം ലഭിക്കുക. 3.3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നത്. 3.3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 309 ബിഎച്ച്‌പി കരുത്തും 700 എംഎം ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിന്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ജെബിഎല്‍ സൗണ്ട് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ എന്നിവ വാഹനത്തിന് ടൊയോട്ട നല്‍കിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക