കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിലാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ. കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ഇതിന് തെളിവാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.സഭാ ആസ്ഥാനത്ത് എത്തിയ ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടുകൂടി മുസ്ലിം ലീഗ്, എൻഎസ്എസ്, കത്തോലിക്കാ സഭ, ഓർത്തഡോക്സ് സഭ എന്നിവരുടെ പരസ്യ പിന്തുണയാർജിച്ച് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ ശക്തൻ ആകുകയാണ്. പൊതുസമൂഹത്തിലും കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് തരൂർ എത്തണമെന്ന് മുറവിളി ഉയരുന്നുണ്ട്. തരൂരിനെ പിന്തുണയ്ക്കുന്നത് പോലെ തന്നെ ക്രൈസ്തവ വിഭാഗങ്ങൾ നിലവിലുള്ള നേതൃത്വത്തോട് തങ്ങൾക്കുള്ള അതൃപ്തിയും പരസ്യമാക്കുകയാണ്. രമേശ് ചെന്നിത്തലയെയും, വി ഡി സതീശനെയും വിമർശിച്ച് എൻഎസ്എസും ഇതേ നിലപാട് തന്നെയാണ് കൈക്കൊള്ളുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമുദായിക വിഭാഗങ്ങളുടെ വിശ്വാസം ആർജിച്ച വിശ്വ പൗരൻ

കോൺഗ്രസ് എന്ന പാർട്ടിയുടെ കേരളത്തിലെ പരമ്പരാഗത ശൈലിയെ വെല്ലുവിളിച്ചു കൊണ്ടാണ് ശശി തരൂർ ജനഹൃദയങ്ങൾ കീഴടക്കുന്നത്. പാർട്ടിയുടെ ഉന്നത നേതൃത്വ പദവികളിൽ ഒന്നുമില്ലാത്ത ഒരാളെ വിവിധ സാമുദായിക സംഘടനകൾ ഹൃദയം തുറന്നു സ്വീകരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുവാൻ സംസ്ഥാന നേതൃത്വത്തിനോ, കോൺഗ്രസ് ഹൈക്കമാന്റിനോ കഴിയില്ല. തരൂർ നേതൃനിരയിൽ വന്നാൽ ഒരു നിരുപാധിക പിന്തുണ ഈ വിഭാഗങ്ങളിൽ നിന്നുണ്ടാകും എന്ന പ്രതീതി സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുമ്പോൾ തിരിച്ചുവരവിന് തരൂരിന് മുന്നിൽ നിർത്തുകയല്ലാതെ മറ്റൊരു മാർഗം ഇല്ല എന്ന് കാലതാമസം ഇല്ലാതെ മനസ്സിലാക്കുവാൻ പാർട്ടി നേതൃത്വം നിർബന്ധിതരാകും. സംസ്ഥാനത്തെ കോൺഗ്രസ് ചരിത്രത്തിൽ തന്നെ പാർട്ടിയുടെ നേതൃനിരയിൽ പ്രമുഖൻ അല്ലാത്ത ഒരു നേതാവ് ഇത്രമാത്രം പ്രാധാന്യവും പിന്തുണയും സമുദായ നേതൃത്വങ്ങൾക്കിടയിൽ നേടിയെടുക്കുന്നത് ആദ്യമായിട്ടാണ്.

പര്യടനങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് അല്ല

ശശി തരൂർ നടത്തുന്ന പര്യടനങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആകും എന്ന തരൂർ വിരുദ്ധ വിഭാഗങ്ങളുടെ കണക്കുകൂട്ടലുകൾ പാടെ അപ്രസക്തം ആകുകയാണ്. സമൂഹത്തിന്റെ ഏറ്റവും ഉന്നത നിലയിലുള്ളവരുടെ മുതൽ ഏറ്റവും താഴേക്കിടയിൽ ഉള്ള ആളുകളുടെ വരെ പിന്തുണ അദ്ദേഹം ആർജിക്കുകയാണ്. ഏറ്റവും നിർണായകമാകുന്നത് വീട്ടമ്മമാർക്കിടയിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണയാണ്. യുവജനങ്ങൾക്ക് ശശി തരൂർ കേരളത്തിന്റെ ഏക പ്രതീക്ഷയായി മാറുകയാണ്. ഇത്തരത്തിൽ ഒരു ജനകീയ മുന്നേറ്റത്തിന് തിരഞ്ഞെടുക്കപ്പെട്ട നേതാവായി നിയോഗിക്കപ്പെടുമ്പോൾ കോൺഗ്രസിനെ കൂടാതെയും തരൂരിന് മുന്നേറാൻ ആവും പക്ഷേ തരൂരിനെ കൂടാതെ സംസ്ഥാന കോൺഗ്രസിന് മുന്നേറാൻ കഴിയില്ല എന്ന സാഹചര്യമാണ് സംജാതമാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക