കൊച്ചി: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമണങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അത് പൊതുനിരത്തുകളിലും വീടുകളിലും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിക്കും. ഇപ്പോഴിതാ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും ഇരയാക്കപ്പെട്ട സ്ത്രീകള്‍ പറയുന്നു.

സ്വന്തം ചിത്രങ്ങള്‍ ഇത്തരത്തിലുള്ള അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരം പലപ്പോഴും ഈ സ്ത്രീകള്‍ അറിയുന്നില്ല എന്നതാണ് സത്യം. പൊതുവെ വീടിനുള്ളില്‍ കഴിയുന്ന വീട്ടമ്മമാരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നവയില്‍ ഏറെയും. അവര്‍ക്ക് ഇത്തരത്തില്‍ അശ്ലീല വെബ്‌സൈറ്റുകളെ കുറിച്ചോ അതിന്റെ മറ്റു വിവരങ്ങളെ കുറിച്ചോ ഒന്നും തന്നെ അറിയില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് തങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനെ കുറിച്ച്‌ പലരും അറിയുന്നത്. ആ വാര്‍ത്ത കേട്ട് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പല സ്ത്രീകളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഏതു ഫോട്ടോ എങ്ങനയൊക്കെ ആക്കിയിരിക്കുന്നു എന്ന് നമുക്ക് അറിയില്ലല്ലോ. വല്ലാതെ വിഷമമായി. ഇതു വന്നു കഴിയുമ്ബോള്‍ ആളുകള്‍ എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുമല്ലോ എന്നുള്ള ചിന്തയും ഉണ്ടായി. ഫോട്ടോ ഇങ്ങനെ വന്നെന്ന് അറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ അമ്മയോട് ചോദിച്ചു- അവളുടെ സമ്മതമില്ലാതാണോ എടുക്കുന്നത്. അതെങ്ങനെ അങ്ങനെ സമ്മതമില്ലാതെ എടുക്കാന്‍ കഴിയും. ഇങ്ങനെയുള്ള സംസാര രീതിയാണ് ഇവിടെ. അവരോട് പറഞ്ഞാന്‍ മനസ്സിലാകണ്ടേ’- ഇരയാക്കപ്പെട്ട സ്ത്രീ പറയുന്നു.

തെറി കൂട്ടിയാണ് മിക്ക അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളുടെയും പേര്. അപരിചതരുടെയും സുഹൃത്തുക്കളുടെയും മാത്രമല്ല കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ വരെ അംഗങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമാക്കുന്നു. അതില്‍ സ്വകാര്യ നിമിഷങ്ങള്‍ വരെ ഉള്‍പ്പെടുന്നു. ഒരു ഗ്രൂപ്പിലെത്തുന്ന ഫോട്ടോകള്‍ പിന്നീട് വി‌വിധ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു.

ഇത്തരത്തില്‍ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വലിയ ഒരു ശതമാനവും പരാതിയുമായി രംഗത്ത് വരാത്തത് തന്നെയാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ എണ്ണത്തില്‍ കൂടാന്‍ കാരണം. കേസും കോടതിയുമായാല്‍ വാര്‍ത്തയാകുമെന്ന് പേടിച്ചു പലരും ഒതുങ്ങുന്നത്. അതാണ് ഇത്തരക്കാര്‍ വീട്ടമ്മമാരെ ലക്ഷ്യം വെയ്ക്കാനും കാരണം. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റുമാണ് ഇവര്‍ കൈക്കലാക്കി മോര്‍ഫ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക