കാഴ്ചയില്‍ നല്ല ഭംഗിയുള്ളവയാണ് തുമ്ബികള്‍. രണ്ട് ജോടി ചിറകുകളും സങ്കീര്‍ണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാന്‍ കഴിയുന്ന ഒരു ജലജന്യ ഷഡ്പദം എന്നാണ് തുമ്ബിക്ക് വിക്കിപീഡിയ നല്‍കുന്ന നിര്‍വചനം. ലോകത്ത് 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്ബികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 488 തുമ്ബി ഇനങ്ങള്‍ കാണപ്പെടുന്നു. പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്ബികളില്‍ 74 തദ്ദേശീയ ഇനങ്ങള്‍ ഉണ്ട്.

സ്വയം മുഖം വൃത്തിയാക്കുന്ന തുമ്ബിയുടെ വീഡിയോ ആണ് ട്വിറ്ററില്‍ വൈറലായത്. സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ എത്തിയത്. 13 മണിക്കൂര്‍ മുന്‍പ് പങ്ക് വെച്ച വീഡിയോ ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്. അധികം താമസിക്കാതെ ഇത് വൈറലായി. വിരല്‍ തുമ്ബത്ത് ഇരിക്കുന്ന തുമ്ബിയെ ദൃശ്യങ്ങളില്‍ കാണാം. കൊമ്ബുകള്‍ കൊണ്ട് മുഖത്ത് പൊടിയും അഴുക്കും കളയുന്നത് ദൃശ്യങ്ങളില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക