പൊന്തു വലക്കാര്‍ പിടിച്ചു കൊണ്ടുവരുന്ന മത്തിക്കു വിലയിടിഞ്ഞത് തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കി. ജില്ലയുടെ തീരത്തു നിന്ന് നൂറു കണക്കിന് പൊന്തുകളാണ് കടലില്‍ ഇറക്കുന്നത്. ഒരാള്‍ മാത്രം തുഴയുന്ന ഇവയ്ക്ക് ഇന്ധന ചെലവില്ല. എന്നാല്‍ മത്സ്യത്തിന് ന്യായമായ വില ലഭിക്കാത്തത് മേഖലയെ പൂര്‍ണമായും പ്രതിസന്ധിയിലാക്കി.

ജില്ലയുടെ പ്രധാന തീരങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി ഹാര്‍ബര്‍, പുന്തല, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, കുപ്പി മുക്ക്, പുന്നപ്ര ചള്ളി ഫിഷ് ലാന്റ്, പറവൂര്‍ ഗലീലിയ, അറപ്പപ്പൊഴി, വട്ടയാല്‍, തുമ്ബോളി എന്നിവടങ്ങില്‍ മത്തി സുലഭമായി കിട്ടി. തീരത്തോട് ചേര്‍ന്നാണ് മത്തി കൂട്ടമായെത്തിയത്. എന്നാല്‍ ഇവിടെ വലയിടാനുള്ള ആഴമില്ലാത്തതു മൂലം വള്ളം കടലില്‍ ഇറക്കിയില്ല. പൊന്തുകള്‍ക്ക് സുലഭമായി മത്തി കിട്ടിയതു മൂലം ചള്ളി ഫിഷ് ലാന്റിംഗ് സെന്ററിലാണ് കരയ്ക്കു കയറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാള്‍ മാത്രമാണ് കടലില്‍ വലയിടുന്നതെങ്കിലും നാലു പേരെങ്കിലും വലയില്‍ നിന്ന് മീന്‍ അഴിച്ചു മാറ്റാന്‍ കാണും. എന്നാല്‍ കിലോയ്ക്ക് 40 രൂപയ്ക്കാണ് പുന്നപ്ര ചള്ളി ഫിഷ് ലാന്റിംഗ് സെന്ററില്‍ നിന്ന് പൊന്തു വലക്കാരുടെ മത്തി മൊത്തക്കച്ചവടക്കാര്‍ എടുത്തത്. വീടുകളില്‍ ഇതേ മത്തിയെത്തുമ്ബോള്‍ നൂറു രൂപയ്ക്ക് മുകളിൽ ‘മൂല്യ’മുണ്ടാവും. ഏറെ ത്യാഗം സഹിച്ച്‌ തങ്ങള്‍ കൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില കിട്ടണമെന്നാണ് പൊന്തു വലക്കാരുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക