വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിയ രാജവെമ്ബാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്ബ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്ബാലയ്ക്ക് ഏകദേശം 10 വയസ്സ് തോന്നിക്കും.

കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളില്‍നിന്ന് ഒരനക്കമുള്ളതായി സംശയം തോന്നിയതോടെ കുഞ്ഞുമോന്‍ പരിശോധന നടത്തി. ഇതോടെ രാജവെമ്ബാലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നു നല്‍കിയെങ്കിലും പാമ്ബ് പുറത്തുകടന്നില്ല. പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാറിന്റെ മുന്‍ഭാഗത്തു നിന്ന് പാമ്ബിനെ പിടികൂടി. വടക്കാഞ്ചേരി സെക്ഷന്‍ വനം ഉദ്യോഗസ്ഥനായ സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദലിയാണ് പാമ്ബിനെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക