കോട്ടയം: ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ അശ്ലീല സൈറ്റില്‍ പ്രചരിക്കുന്നുവെന്ന് യുവ എഴുത്തുകാരി. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സദാചാര ക്ലാസെടുത്തു വിട്ടു. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമനാണ് പരാതിക്കാരി.

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ ഒരു അഡല്‍റ്റ് സൈറ്റില്‍ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ പ്രൊഫൈല്‍ ലോക്ക് ചെയ്യാത്തിനെപ്പറ്റി ഉപദേശം തരികയാണ് പൊലീസ് ചെയ്തതെന്ന് ചിത്തിര പറയുന്നു. ലോക്ക് ചെയ്തില്ലെങ്കില്‍ ‘കണ്ടവര്‍ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം’ എന്നായിരുന്നു മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെയ്സ്ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല, പിന്നല്ലേ പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും പൊലീസ് നിസ്സാരവല്‍ക്കരിച്ചു.മറ്റു സ്ത്രീകളുടെയും ചിത്രങ്ങള്‍ അതേ സൈറ്റില്‍ തന്നെ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ‘നീ നിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി’ എന്നായി മറുപടി. മറ്റു സ്ത്രീകളുടെയും ചിത്രങ്ങള്‍ അതേ സൈറ്റില്‍ തന്നെ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ‘നീ നിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി’ എന്നായി മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക